SignIn
Kerala Kaumudi Online
Friday, 29 March 2024 10.05 AM IST

മനോഹര കാഴ്ചകളൊരുക്കി വർക്കല അക്വേറിയം

pp

വർക്കല: മത്സ്യ ലോകത്തിന്റെ വൈവിദ്ധ്യമാർന്ന കാഴ്ചകളൊരുക്കുന്ന വർക്കല അക്വേറിയം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. പാപനാശം തീരത്തിനടുത്തെ ഓടയം തിരുവമ്പാടി ബീച്ചിന് സമീപമാണ് അക്വേറിയം സ്ഥിതിചെയ്യുന്നത്. ജലകൃഷി വികസന ഏജൻസിയുടെ (അഡാക്ക്) മേൽനോട്ടത്തിലാണ് അക്വേറിയത്തിന്റെ പ്രവർത്തനം.

ശുദ്ധജല സമുദ്രജല അലങ്കാരമത്സ്യങ്ങളുടെയും കടലിലും ശുദ്ധജലത്തിലും ജീവിക്കുന്ന അപൂർവ മത്സ്യങ്ങളുടെയും ജീവികളുടെയും കാഴ്ചകൾ ആസ്വദിക്കാനാകുന്ന തരത്തിലാണ് അക്വേറിയം ക്രമീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാരികൾക്കും പഠന-ഗവേഷണ വിദ്യാർത്ഥികൾക്കും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും തീരസൗന്ദര്യത്തിനൊപ്പം മത്സ്യലോകത്തിന്റെ പുതിയ കാഴ്ചകളും അക്വേറിയം സമ്മാനിക്കും. 5 ഏക്കറിലാണ് ഹാച്ചറിയും അനുബന്ധ അക്വേറിയവും പ്രവർത്തിക്കുന്നത്.

ആറാം വർഷത്തിലെത്തിനിൽക്കുന്ന അക്വേറിയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം. ടൂറിസം സീസൺ ആരംഭിച്ചതോടെ വിദേശ വിനോദസഞ്ചാരികളും ആഭ്യന്തര ടൂറിസ്റ്റുകളും ഇവിടെയെത്തുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6.30വരെയാണ് പ്രവർത്തനസമയം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്. അക്വേറിയത്തിൽ പുതിയ അതിഥികളായി സ്വർണമത്സ്യങ്ങളുടെ അപൂർവ ശേഖരവുമെത്തിയിട്ടുണ്ട്. അക്വേറിയം മത്സ്യങ്ങളുടെ വിപണനവും അക്വേറിയം ടാങ്കുകളുടെ വില്പനയും ഇവിടെ സജീവമാണ്. അക്വേറിയത്തിൽ മിൽമയുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

അക്വേറിയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ

 മത്സ്യകൃഷി പരിശീലനം, മത്സ്യപരിപാലനം

 ട്രെയിനിംഗ് അവയർനെസ് സെന്റർ

 ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട ക്ലാസുകളും ട്രെയിനിംഗും

 കുട്ടികളുടെ വിശാലമായ പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും

 ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക്

സെമിനാർ, ചർച്ചാക്ലാസ്, പഠനക്ലാസ്

 അനുബന്ധ കെട്ടിടത്തിൽ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് അറിവ്

നൽകുന്ന എസി ത്രീഡി തിയേറ്റർ പ്രവർത്തിക്കുന്നുണ്ട്.

ആകർഷകമായ അക്വേറിയം

വർക്കല തിരുവമ്പാടി തീരത്തോട് ചേർന്ന് ചെമ്മീൻ ഹാച്ചറി വളപ്പിൽ 2016ലാണ് അക്വേറിയം ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജല കൃഷി വികസന ഏജൻസിയാണ് അക്വേറിയം നിർമ്മിച്ചത്. 13,500 ചതുരശ്ര അടി വിസ്‌തൃതിയിൽ നാല് നിലകളിലുള്ള കെട്ടിടവും ഏവരെയും ആകർഷിക്കുന്നതാണ്.

അക്വേറിയത്തിലെ കാഴ്ചകൾ

ജെല്ലി, സ്റ്റാർ ഫിഷ് ലോബ്സ്റ്റർ, ഈൽ, ഫയർ മൗത്ത്, തത്ത മത്സ്യങ്ങൾ, ഓസ്കർ, എയ്ഞ്ചൽസ്, അരാപൈമ എന്നീ മത്സ്യങ്ങളും​ പുതുതായി ബ്യൂട്ടി കാറ്റ്ഫിഷ്, ജുവൽ ഫിഷ്, ഗ്രീൻ ടെറർ, വൈറ്റ്പാക്ക്, നട്ടർ, ഗിഫ്റ്റ് തിലോപ്പിയ എന്നിവയുടെ ശേഖരവുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആമ, കൊഞ്ച്, ഞണ്ട് എന്നിവയാണ് മറ്റൊരു ആകർഷണം. പുതിയ അതിഥികളായെത്തിയ സ്‌മോക്ക് എയ്ഞ്ചൽ, സ്‌ക്വിറൽ ഫിഷ്, ടിഗർ ഫിഷ്, ഫാൻസി ലോബ് സ്റ്റർ, പഫർ ഫിഷ് എന്നിവയും അക്വേറിയത്തെ മികച്ചതാക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.