തിരുവനന്തപുരം: കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പരിപാടി സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ, മഹേശ്വരൻ, രഞ്ജിത്ത് പാച്ചല്ലൂർ, അജയ് നന്ദൻകോട്, ശിവ പ്രസാദ്, അനൂപ് മുളയറ, ജിജു. ജി, പാപ്പനംകോട് വിനീത്, കഴക്കൂട്ടം രാജേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |