തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് കെ.എം.മദനമോഹനൻ സ്മാരക സുവർണ ജൂബിലിഹാളിൽ 'ഉപഭോക്തൃ സംരക്ഷണം, ഭക്ഷ്യസുരക്ഷ, പൊതുവിതരണ സംമ്പ്രദായം പ്രസക്തിയും വെല്ലുവിളിയും' എന്ന വിഷയത്തിൽ നടക്കുന്ന ഏകദിന ശില്പശാല സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നു 250 പ്രതിനിധികൾ തുടർന്നുള്ള ചർച്ചയിൽ പങ്കെടുക്കും.പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ സീനിയർ സൂപ്രണ്ട് എ.ജെ.മാത്യു,മുൻ ഡെപ്യൂട്ടി കൺട്രോളർ ഒഫ് റേഷനിംഗ് വി.വേണുഗോപാൽ,അഡ്വ.ആർ.നാരായൺ എന്നിവർ വിഷയം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |