SignIn
Kerala Kaumudi Online
Friday, 19 April 2024 6.39 PM IST

റിസോർട്ട് ജീവനക്കാരനെ വഴിയിൽ തടഞ്ഞ് പണവും വാഹനവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

pp

വർക്കല: റിസോർട്ട് ജീവനക്കാരനെ വഴിയിൽ തടഞ്ഞു നിറുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും ഇരുചക്ര വാഹനവും തട്ടിയെടുത്ത കേസിലെ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല മലപ്പുറം ചുടുകാടിന് സമീപം പുതുവൽ പുത്തൻവീട്ടിൽ മഹേഷാണ് (29) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 10ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. വർക്കല ക്ലിഫിലെ ബുദ്ധ കഫേ എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അയിരൂർ സ്വദേശി അർജുൻ ബാബു പണവുമായി ബാങ്കിലേക്ക് പോകുന്ന വഴിമദ്ധ്യേ ഇരുചക്ര വാഹനം തടഞ്ഞു നിറുത്തിയാണ് വാഹനവും പണവും അപഹരിച്ചത്. കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബാങ്കിൽ അടയ്ക്കാനായി കരുതിയിരുന്ന 35000 രൂപയാണ് പ്രതി ഇയാളിൽ നിന്ന് കവർന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ബലം പ്രയോഗിച്ച് പ്രതി പിടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. അർജുന്റെ പരാതി തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അപഹരിച്ച പണവും വാഹനവും പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.