കോവളം : രാത്രിയിൽ വീടുകളിൽ കയറി പണവും സ്വർണ്ണവും വിലകൂടിയ മൊബൈൽ ഫോണും മോഷ്ടിക്കുന്നയാളെ പൂന്തുറ പൊലീസ് പിടികൂടി. പൂന്തുറ മടുവം സ്വദേശി മിഥുൻദാസി (24) നെയാണ് അറസ്റ്റു ചെയ്തത്. ഏതാനും ദിവസം മുമ്പ് പൂന്തുറ ശാസ്താ ക്ഷേത്രത്തിന് സമീപം ലളിതാഭവനിൽ അർജുനന്റെ വീട്ടിൽ നിന്ന് 19,000 രൂപയും വിലയേറിയ ഫോണും മോഷ്ടിച്ചിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടയിൽ കഴിഞ്ഞ ദിവസം പൂന്തുറ ശിവക്ഷേത്രത്തിന് സമീപം പുതുവൽവീട്ടിൽ രാജേഷിന്റെ വീട്ടിൽനിന്ന് രാവിലെ 4 ന് ഫോൺ മോഷ്ടിച്ച് കടക്കുന്നതിനിടെ പൊലീസ് പട്രോളിംഗ് ടീം പിടികൂടുകയായിരുന്നു. എസ്.എച്ച്. ഒ ജെ.പ്രദീപ്, എസ് ഐ ജയപ്രകാശ്, എ.എസ്.ഐ ഷിബു നാഥ്, സി.പി. ഒ കൃഷ്ണകുമാർ, ഹോം ഗാർഡ് ജോസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |