തിരുവനന്തപുരം:വനിതാ കമ്മിഷൻ തിരുവനന്തപുരം കോർപ്പറേഷനിലെ ജാഗ്രതാസമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും.കോർപ്പറേഷനിലെ 100 വാർഡുകളിലേയും രണ്ട് വീതം ജാഗ്രതാസമിതി അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുക്കും.നാളെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും.കമ്മിഷൻ അംഗം ഇ.എം.രാധ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |