വക്കം: അപവാദ പ്രചാരണങ്ങൾ നടത്തി യു.ഡി.എഫും, ബി.ജെ.പിയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ സി.പി.എം നടത്തുന്ന പ്രചാരണ ജാഥകളുടെ ഭാഗമായി സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് വക്കത്തും, നിലയ്ക്കാമുക്കിലും വക്കം ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു ജാഥാ ക്യാപ്റ്റനും പാർട്ടി ജില്ലാക്കമ്മിറ്റിയംഗം ആർ.സുഭാഷ് വൈസ് ക്യാപ്ടനും ഏരിയ സെക്രട്ടറി അഡ്വ.എസ്. ലെനിൻ മാനേജരുമായിട്ടുള്ള ജാഥയ്ക്കാണ് സ്വീകരണം നൽകിയത്.
വക്കം മാർക്കറ്റ് ജംഗ്ഷനിലെ സ്വീകരണ യോഗത്തിൽ ജെ.സലിം അദ്ധ്യക്ഷനായി. ജാഥാ അംഗങ്ങളായ അഡ്വ.എ.ഷൈലജാ ബീഗം, എം.പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, വിഷ്ണു ചന്ദ്രൻ, ആർ.സരിത, ടി.ഷാജു തുടങ്ങിയവർ സംസാരിച്ചു. മുത്തുക്കുടകളും താളമേളങ്ങളോടെയുമാണ് ജാഥയെ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |