തിരുവനന്തപുരം: വർത്തമാനകാലത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിൽ മേഖലകൾ ആധുനികവത്കരിക്കപ്പെടണമെന്നും അതിനനുസരിച്ച് മാറാൻ തൊഴിലാളികൾ തയ്യാറാവണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാർ മേഖലയിലെ ആദ്യ ഓൺ ലൈൻ ഓട്ടോ -ടാക്സി സംവിധാനമായ 'കേരള സവാരി'യിൽ അംഗങ്ങളായി പരിശീലനം ലഭിച്ച ഡ്രൈവർമാരുമായി സംവദിക്കുകയായിരുന്നു മന്ത്രി.
തർക്കങ്ങളില്ലാതെയുള്ള സുരക്ഷിതമായ യാത്രയാണ് കേരള സവാരിയിലൂടെ പ്രദാനം ചെയ്യാനുദ്ദേശിക്കുന്നത്.
മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ ആഭിമുഖ്യത്തിൽ പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള സവാരി പദ്ധതിയിൽ ഇതിനോടകം അഞ്ഞൂറിലേറെ ഡ്രൈവർമാർ അംഗങ്ങളായി പരിശീലനം പൂർത്തിയാക്കി. ഇവർക്കു പുറമേ തൊഴിൽ, പൊലീസ്, ലീഗൽ മെട്രോളജി, ഗതാഗതം വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |