തിരുവനന്തപുരം : തൈക്കാട് അയ്യാഗുരുവിന്റെ 113-ാമത് മഹാസമാധി വാർഷികം ശ്രീഅയ്യാമിഷന്റെ ആഭിമുഖ്യത്തിൽ 29 മുതൽ 31 വരെ തൈക്കാട് മഹാസമാധിസ്ഥാനത്ത് നടക്കും. 29ന് വൈകിട്ട് 6.30ന് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ യോഗത്തിൽ സ്വാമി ഋതംബരാനന്ദ മുഖ്യപ്രഭാഷണം നടത്തും.മിഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആദിത്യവർമ്മ നിർവഹിക്കും.30ന് രാവിലെ അയ്യാഗുരുകുല സത്സംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 9 ന് കാവടി ഘോഷയാത്ര. കാവടി വ്രതക്കാർക്കുള്ള കാപ്പുകെട്ട് 22 ന് വൈകിട്ട് ഏഴിന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |