SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.43 AM IST

റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഇന്ന്

കല്ലമ്പലം : കേരളകൗമുദി ബോധപൗർണമി ക്ലബും ആറ്റിങ്ങൽ റീജിയണൽ ട്രാൻ‌സ്‌പോർട്ട്‌ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

ആറ്റിങ്ങൽ ആർ.ടി.ഒ ബിജുമോൻ. കെ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് മാനേജർ എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ ചെയർമാൻ എ. നഹാസ് മുഖ്യപ്രഭാഷണം നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ സി.വി ക്ലാസ് നയിക്കും.

സീനിയർ പ്രിൻസിപ്പൽ സഞ്ജീവ് സുകുമാരൻ, സ്കൂൾ കൺവീനർ യു. അബ്ദുൾ കലാം, കേരളകൗമുദി അസിസ്റ്റന്റ് മാനേജർമാരായ സജിത്ത് മാവിള, ഉദയകുമാർ, കല്ലമ്പലം ലേഖകൻ സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. ബിജോയ്‌ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡി.എസ്. ബിന്ദു നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.