തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം ഓഫീസിൽ വീഡിയോ എഡിറ്റർ തസ്തികയിൽ നിലവിലുള്ള ഒരൊഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. പ്രായപരിധി 21- 45 വയസ്.നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ 21ന് രാവിലെ 9 മുതൽ 11 മണിവരെ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം.സർട്ടിഫിക്കറ്റ് പരിശോധനയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് ഇന്റർവ്യൂവിന് പരിഗണിക്കുക. ഫോൺ : 04712318186.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |