SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 PM IST

സി.പി.ഐ ജില്ലാ സമ്മേളനം നാളെ മുതൽ

photo

നെടുമങ്ങാട്:സി.പി.ഐ ജില്ലാ സമ്മേളനം 21 മുതൽ 24 വരെ നെടുമങ്ങാട് നടക്കുമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് തുടക്കംക്കുറിച്ച് 21ന് മാർക്കറ്റ് ജംഗ്ഷനിൽ സാംസ്‌കാരിക സമ്മേളനം നടക്കും.മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ,കുരീപ്പുഴ ശ്രീകുമാർ,മുരുകൻ കാട്ടാക്കട, വി.സി.അഭിലാഷ്,എൻ.കെ.കിഷോർ,രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ പങ്കെടുക്കും.22ന് പതാക, ബാനർ,കൊടിമര,ദീപശിഖാ ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും.സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എൻ.അരവിന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരുന്ന പതാക മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങും.മുൻ മന്ത്രി ടി.എ.മജീദിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരുന്ന ബാനർ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ ഏറ്റുവാങ്ങും.

പി.എം.സുൽത്താന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരുന്ന കൊടിമരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഏറ്റുവാങ്ങും.രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ് ഏറ്റുവാങ്ങും.

പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, എക്സിക്യുട്ടീവ് അംഗം സി.ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും.
23ന് രാവിലെ 10ന് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. 24ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം എൻ.രാജൻ എന്നിവർ അഭിവാദ്യം ചെയ്യും. 17 മണ്ഡലങ്ങളിൽ നിന്നായി 365 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ അരുൺ.കെ.എസ് (ചെയർമാൻ സംഘാടക സമിതി),പാട്ടത്തിൽ ഷെരീഫ് (ജനറൽ കൺവീനർ),പി.എസ്.ഷൗക്കത്ത് വി.ബി ജയകുമാർ,എസ്.ആർ വി‌ജയൻ,പി.കെ സാം എന്നിവരും പങ്കെടുത്തു.

സമരാനുഭവങ്ങളുടെ കരുത്തുമായി ജില്ലാ സമ്മേളനത്തിലേക്ക് : മാങ്കോട് രാധാകൃഷ്ണൻ

തിരുവനന്തപുരം: 1600 ലേറെ പാർട്ടി ബ്രാഞ്ചുകളുടെയും 147 ലോക്കൽ കമ്മിറ്റികളുടെയും 17 മണ്ഡലം കമ്മിറ്റികളുടെയും സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് പാർട്ടി ജില്ലാ സമ്മേളനത്തിലേക്ക് പോകുന്നത്. സംഘാടനത്തിന്റെ മികവും ഉള്ളടക്കത്തിലെ ഗൗരവവുംകൊണ്ട് ഘടകസമ്മേളനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു.തലസ്ഥാന ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വളർച്ചയുടെ പാതയിലാണെന്ന് തെളിയിക്കുന്നവയായിരുന്നു സമ്മേളനങ്ങൾ. തലസ്ഥാന ജില്ലയിലെ എല്ലാ ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിക്കഴിഞ്ഞു.

പാർട്ടിഭിന്നിപ്പിന് ശേഷം ദുർബലമായ സി.പി.ഐ സംഘടിപ്പിക്കുന്നതിന് ധീരമായ നേതൃത്വം കൊടുത്ത ത്യാഗധനന്മാരായ നേതാക്കളെ ഈ അവസരത്തിൽ ആദരപൂർവം സ്മരിക്കുന്നു. കെ.സി.ജോർജ്,കെ.വി.സുരേന്ദ്രനാഥ്,എൻ.കാർത്തികേയൻ,കാട്ടായിക്കോണം സദാനന്ദൻ,എൻ.അരവിന്ദൻ,കണിയാപുരം രാമചന്ദ്രൻ തുടങ്ങി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ജീവിതം സമർപ്പിച്ച നേതാക്കന്മാരുടെ പട്ടിക വലുതാണ്.അവർ സ്വപ്നം കണ്ടതുപോലെ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കരുത്തുറ്റ,സ്വാധീനമുള്ള,ജനകീയ അംഗീകാരമുള്ള ഒരു മഹാപ്രസ്ഥാനമായി വളരുകയാണ്. ആ വളർച്ചയുടെ പാതയിലെ ഒരു നാഴികക്കല്ലായിരിക്കും നെടുമങ്ങാട്ട് നടക്കുന്ന പാർട്ടി ജില്ലാ സമ്മേളനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.