തിരുവനന്തപുരം:ആർ.എസ്.പി കടകംപള്ളി ലോക്കൽ സമ്മേളനം പാർട്ടി ജില്ലാസെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.അനിഷ അശോകൻ രക്തസാക്ഷി അനുസ്മരണം നടത്തി. എസ്.സത്യപാലൻ,അഡ്വ.കിരൺ ജെ.നാരായണൻ,എം.സുരേഷ്,പേട്ട സജീവ്,രേഷ്മ സുരേഷ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.സുനിൽകുമാർ, എൻ.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം പി.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു.വൈ.എൻ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആനയറ ശ്രീകുമാർ, കുമാരപുരം അനിൽ, വി.സുരേഷ് കുമാർ, ചാക്ക വിജയകുമാർ, എ.ഭുവനേന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എ.സുനിൽകുമാറിനെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മുതിർന്ന നേതാക്കളെ ആദരിച്ചു. നീറ്റിൽ ഉന്നതവിജയം നേടിയ പാരാമെഡിക്കൽ വിദ്യാർത്ഥിയായ സുബിത ബി.എസ്, പ്ളസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ യു.അർജുൻ കൃഷ്ണയെയും ആദരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ചാക്ക ബൈപ്പാസിൽ ലോർഡ്സ് ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |