തിരുവനന്തപുരം: പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻ അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭിച്ചു. 'പ്രൊസീഡ്യുറൽ ഇന്റർവെൻഷൻ' വിഭാഗത്തിലാണ് അഞ്ചുലക്ഷം രൂപയുടെ അവാർഡ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ 2000ത്തിൽ തുടക്കം കുറിച്ച ഐ.ടി.@സ്കൂൾ പ്രോജക്ടാണ് അഞ്ചുവർഷം മുമ്പ് കൈറ്റ് എന്ന പേരിൽ സർക്കാർ കമ്പനിയായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |