തിരുവനന്തപുരം: മാലിന്യ നിർമ്മാജ്ജനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന പാഴ് വസ്തു ശേഖരണ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്.മനോജ് ആവശ്യപ്പെട്ടു.കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ പതാകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഴ് വസ്തുശേഖരത്തിനായി തെരുവിൽ ഇറങ്ങുന്നവർക്ക് ശുചിത്വകേരള മിഷന്റെ തിരിച്ചറിയൽ കാർഡും ചികിത്സയ്ക്കായി ആരോഗ്യ സുരക്ഷാ കാർഡും ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് എസ്.മുരുകതേവർ,മുഹമ്മദ് ആസിഫ്, കെ.ദേവരാജ്, മാഹീൻ കണ്ണ്, ബാദുഷാ, അമൽരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |