SignIn
Kerala Kaumudi Online
Saturday, 20 April 2024 3.12 AM IST

സി.ബി.എസ്.ഇ പത്തിലും പ്ളസ്ടുവിലും ഒന്നാമതെത്തി തിരുവനന്തപുരം

exam-result

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്,പന്ത്രണ്ട് ക്ളാസുകളിലെ ഫലം പുറത്തുവന്നപ്പോൾ രണ്ടിലും മേഖല തിരിച്ച് ഒന്നാം സ്ഥാനം നേടി തിരുവനന്തപുരം.പ്ളസ് ടുവിന് 98.83 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതായത്. 98.83 ശതമാനമാണ് പത്താം തരത്തിൽ തിരുവനന്തപുരത്തിന്റെ വിജയശതമാനം. ഏറെ ആശങ്കകൾക്കൊടുവിലാണ് ഇന്നലെ രാവിലെയോടെ പന്ത്രണ്ടാം ക്ളാസ് റിസൽട്ടും ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്താം ക്ലാസ് റിസൽട്ടും സി.ബി.എസ്.ഇ പ്രഖ്യാപിച്ചത്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ അനൗഷ്ക എം.ബി 492 മാർക്ക് നേടി ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ദേശീയ തലത്തിൽ എട്ടാം റാങ്ക് നേടി.അതേ സ്കൂളിലെ ഗൗരി ബിന്ദു 491 മാർക്കോടെ കൊമേഴ്സ് വിഭാഗത്തിൽ ഒൻപതാം റാങ്കു നേടി. ഇതേ സ്കൂളിലെ നന്ദന എസ്. നായർ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ 494 മാർക്കോടെ ദേശീയ തലത്തിൽ ആറാം റാങ്ക് നേടിയപ്പോൾ, 491 മാർക്കോടെ അഫ്റ അൻവർ ഒൻപതാം റാങ്കും 490 മാർക്കോടെ സാറാ ജോണും ശ്രേയ ദിവ്യയും പത്താം റാങ്കും നേടി.

പ്ളസ് ടുവിൽ മുക്കോല സെന്റ് തോമസ് സ്കൂൾ നൂറു ശതമാനം വിജയം നേടി. 292 കുട്ടികൾ പരീക്ഷ എഴുതിയതിൽ 181 പേർക്ക് ഡിസ്റ്റിംഗ്ഷനും 101 പേർക്ക് ഫസ്റ്റ് ക്ളാസും 9 പേർക്ക് സെക്കൻഡ് ക്ളാസും ഒരാൾക്ക് തേർഡ് ക്ളാസും ലഭിച്ചു. 98 ശതമാനം മാർക്ക് നേടി ജോഷെൻ പോൾ സക്കറിയ സയൻസ് വിഭാഗത്തിലും 97.6 ശതമാനം മാർക്കോടെ ഇവാനിയ എസ്. അജിത് കൊമേഴ്സ് വിഭാഗത്തിലും 99.2 ശതമാനം മാർക്കോടെ അക്സ മെറിൻ എബ്രഹാം ഹ്യുമാനിറ്റീസ് വിഭാഗത്തിലും ഒന്നാം റാങ്ക് നേടി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നൂറു ശതമാനം വിജയമായിരുന്നു. പരീക്ഷ എഴുതിയ 86 കുട്ടികളും പാസായി. 98 ശതമാനം മാർക്കോടെ ഗോപിക ആർ. കൃഷ്ണനാണ് സയൻസിൽ സ്കൂൾ ടോപ്പർ. കൊമേഴ്സിൽ 94 ശതമാനം മാർക്കോടെ ദൃശ്യ ജയരാജ് സ്കൂളിൽ ഒന്നാമതായി. ജ്യോതിസ് സെൻട്രൽ സ്കൂളിൽ 176 പേർ പരീക്ഷ എഴുതിയതിൽ 134 പേർ ഡിസ്റ്റിംഗ്ഷനും 46 പേർ 90 ശതമാനത്തിനു മുകളിലും 18 പേർ എല്ലാ വിഷയങ്ങൾക്കും എ വണ്ണും കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 486 മാർക്കോടെ വി. സനറ്റ് സ്കൂൾ ടോപ്പറായി.

പ്ളസ് ടുവിൽ മുക്കോല സെന്റ് തോമസ് സ്കൂൾ നൂറു ശതമാനം വിജയം നേടി. 292 കുട്ടികൾ പരീക്ഷ എഴുതിയതിൽ 181 പേർക്ക് ഡിസ്റ്റിംഗ്ഷനും 101 പേർക്ക് ഫസ്റ്റ് ക്ളാസും 9 പേർക്ക് സെക്കൻഡ് ക്ളാസും ഒരാൾക്ക് തേർഡ് ക്ളാസും ലഭിച്ചു. 98 ശതമാനം മാർക്ക് നേടി ജോഷെൻ പോൾ സക്കറിയ സയൻസ് വിഭാഗത്തിലും 97.6 ശതമാനം മാർക്കോടെ ഇവാനിയ എസ്. അജിത് കൊമേഴ്സ് വിഭാഗത്തിലും 99.2 ശതമാനം മാർക്കോടെ അക്സ മെറിൻ എബ്രഹാം ഹ്യുമാനിറ്റീസ് വിഭാഗത്തിലും ഒന്നാം റാങ്ക് നേടി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിൽ നൂറു ശതമാനം വിജയമായിരുന്നു. പരീക്ഷ എഴുതിയ 86 കുട്ടികളും പാസായി. 98 ശതമാനം മാർക്കോടെ ഗോപിക ആർ. കൃഷ്ണനാണ് സയൻസിൽ സ്കൂൾ ടോപ്പർ. കൊമേഴ്സിൽ 94 ശതമാനം മാർക്കോടെ ദൃശ്യ ജയരാജ് സ്കൂളിൽ ഒന്നാമതായി. ലയോള സ്കൂളിൽ 52 കുട്ടികളിൽ 27 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 25 പേർക്കാണ് ഫസ്റ്റ് ക്ളാസ്. 486 മാർക്കോടെ മിഷാൽ മൻ നായരാണ് സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തിയത്. കൈമനം അമൃത വിദ്യാലയത്തിൽ 72 കുട്ടികളിൽ 44 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 28 പേർക്കാണ് ഫസ്റ്റ് ക്ളാസ്. സയൻസ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ ദീപക് എസും കൊമേഴ്സ് വിഭാഗത്തിൽ 89.4 ശതമാനം മാർക്കുമായി കല്യാണി എസ്.എല്ലും സ്കൂൾ ടോപ്പർമാരായി. ഹോളി ഏഞ്ചൽസിൽ 32 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 98.6 ശതമാനം മാർക്ക് വാങ്ങി ബയോ മാത്‌സ് വിഭാഗത്തിൽ അനഘ ഉമേഷും മാത്സ് -കമ്പ്യൂട്ടർ വിഷയത്തിൽ റുഹീന അഫ്ഷീനും ബയോ -കമ്പ്യൂട്ടർ വിഷയത്തിൽ നോഹ വിനോദും സ്കൂൾ ടോപ്പർമാരായി. പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 94 പേരും വിജയിച്ചു. 477 മാർക്കോടെ സയൻസ് വിഭാഗത്തിൽ പ്രണവ് ആർ.എമ്മും 462 മാർക്കോടെ കൊമേഴ്സ് വിഭാഗത്തിൽ അശ്വതി ദേവിയും സ്കൂളിൽ ഒന്നാമതായി. ക്രൈസ്റ്റ് നഗർ സ്കൂളിൽ 105 പേർ പരീക്ഷ എഴുതിയതിൽ 95 പേർ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ളാസും നേടി. സയൻസ് വിഭാഗത്തിൽ 98.2 മാർക്കോടെ ദാന്യ സ്കൂളിൽ ഒന്നാമതെത്തി. ആര്യ സെൻട്രൽ സ്കൂളിൽ 175 കുട്ടികളിൽ 40 കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ 496 മാർക്കോടെ അനുഗ്രഹ എസും കൊമേഴ്സ് വിഭാഗത്തിൽ അശ്വിത എസ്. ഗുരു 494 മാർക്കോടെയും ഒന്നാം സ്ഥാനം നേടി.

 എസ്.എസ്.എൽ.സിയിലും ഒന്നാമത്

ആക്കുളം കേന്ദ്രീയ വിദ്യാലയത്തിൽ 99.3 ആണ് വിജയശതമാനം. 138 കുട്ടികളിൽ 137 പേരും വിജയിച്ചു. 97.8 ശതമാനം മാർക്കോടെ സൗപർണിക സ്കൂൾ ടോപ്പറായി. ലയോളയിൽ 40 പേരിൽ 27 പേർ ഡിസ്റ്റിംഗ്ഷനും 12 പേർ ഫസ്റ്റ് ക്ളാസും നേടി. 485 മാർക്കോടെ പത്മേഷ് എം.കെയാണ് സ്കൂൾ ടോപ്പർ. പരീക്ഷ എഴുതിയ 63 കുട്ടികളും വിജയിച്ച് അമൃത വിദ്യാലയം നൂറുമേനി വിജയം കൊയ്തു. 97.6 ശതമാനം മാർക്കോടെ ശ്രുതി നായർ എയും പാർവതി ആർ.വിയും സ്‌കൂളിലെ ടോപ്പർമാരായി. ഹോളി ഏഞ്ചൽസിൽ 87 പേർ പരീക്ഷ എഴുതിയതിൽ 73 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 14 പേർക്ക് ഫസ്റ്റ് ക്ലാസുണ്ട്. 98 ശതമാനം മാർക്ക് വാങ്ങി പൂജ പി. സ്‌കൂൾ ടോപ്പറായി. പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിൽ 122 പേരും വിജയിച്ച് സ്കൂൾ നൂറു ശതമാനം വിജയം നേടി. 97.6 ശതമാനം മാർക്ക് നേടി ആനി ഹോമർ സ്കൂൾ ടോപ്പറായി. ക്രൈസ്റ്റ് നഗറിൽ 128 കുട്ടികൾ പരീക്ഷ എഴുതിയതിൽ 106 പേർ ഡിസ്റ്റിംഗ്ഷനും 21 പേർ ഫസ്റ്റ് ക്ളാസും നേടി. 99.2 ശതമാനം മാർക്ക് നേടി ഫിസാൻ അലി സ്കൂളിൽ ഒന്നാമനായി. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ പരീക്ഷ എഴുതിയ 144 പേരിൽ 120 പേരും ഡിസ്റ്റിംഗ്ഷൻ നേടി. 53 പേർ 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയപ്പോൾ 25 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു. ആര്യ സെൻട്രൽ സ്കൂളിൽ 200 കുട്ടികളിൽ 80 പേർ 90 ശതമാനത്തിലധികം മാർക്ക് നേടി. പവിത്ര പി.എസും അഭിഷേക് വിയും സ്കൂൾ ടോപ്പർമാരായി. മുക്കോല സെന്റ് തോമസ് സ്കൂളിൽ 218 കുട്ടികളിൽ 174 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 98.5 ശതമാനം മാർക്കോടെ ലേഹ എലിസബത്ത് വിത്സൺ ഒന്നാമതെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, EXAM RESULT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.