കോവളം : വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്,കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ കാർഷിക സംരംഭ വിപണന മേള ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മൻമോഹൻ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അനിത,പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയാ നളിനാക്ഷൻ, കെ.എസ് സാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വത്സലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ വെള്ളർ അഷ്ടപാലൻ,കോവളം ബൈജു, മനോജ്, ഗീതാ മുരുകൻ, പ്രമീള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപ്സരകുമാർ കുടുംബശ്രീ ചാർജ് ഓഫീസർ അജയകുമാർ,കൃഷി ഓഫീസർ പ്രകാശ് ക്രിസ്റ്റ്യൻ,കുടുംബശ്രീ വൈസ് ചെയർപേഴ്സൺ കവിത,സജിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |