SignIn
Kerala Kaumudi Online
Friday, 19 April 2024 5.21 PM IST

കേരളം നവ വൈജ്ഞാനിക കേന്ദ്രമായി മാറുന്നു:മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമെൻ സെന്ററിന്റെ കീഴിലുള്ള വൈകല്യപഠന ഗവേഷണകേന്ദ്രമായ സെന്റർ ഒഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. പുതുതായി ആരംഭിക്കുന്ന ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗ് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.സി.ഇ.ഡി.എസിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കോഴ്‌സ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ എൽ.ബി.എസ് ഡയറക്ടർ ഡോ.എം.അബ്ദുൾ റഹിമാൻ,സി.ഇ.ഡി.എസ് ഡയറക്ടർ ഇൻചാർജ് ഡോ.നവീൻ എസ്,എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ജയമോഹൻ.ജെ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.