വർക്കല:മഴക്കെടുതി സാഹചര്യം കണക്കിലെടുത്ത് വർക്കലയിൽ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.അടിയന്തര സാഹചര്യങ്ങളിൽ 9497711286 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്ന് വർക്കല തഹസിൽദാർ കെ.ജി.മോഹനൻ അറിയിച്ചു. വർക്കല താലൂക്കിലെ 12 വില്ലേജുകളിലായി 59 കെട്ടിടങ്ങൾ ദുരിതാശ്വാസ ക്യാമ്പിനായി പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഫയർഫോഴ്സ്, മെഡിക്കൽ ടീം, പൊലീസ്,സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |