തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ സർക്കാരും ജനങ്ങളും ഒന്നിച്ചിറങ്ങണമെന്ന് ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വി.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.ശാസ്ത്രവേദി ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർക്കിംഗ് പ്രസിഡന്റ് ബി.സി.ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. മരുതംകുഴി സതീഷ്കുമാർ,വി.വിജയകുമാർ, എ.സ്റ്റാൻലി, സുന്ദരേശ പണിക്കർ,ഡോ.പ്രേംജിത്, എൻ.എൽ.ശിവകുമാർ,എ.എ.കലാം,കെ.ആർ.കുറുപ്പ് എന്നിവർ സംസാരിച്ചു. അതോടൊപ്പം ഭാരവാഹികളായി ഡോ.സുഭാഷ്.എം (ജില്ലാ പ്രസിഡന്റ്) അഡ്വ.വിവേക്,വിജയകുമാർ,സി.പ്രവീൺ കുമാർ, ജയദാസ് വിളവൂർക്കൽ(വൈസ് പ്രസിഡന്റുമാർ),സജു ജോൺ (സെക്രട്ടറി),അശോക് കുമാർ, വി.കെ.സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) ആർ.വിജയൻ കാലടി(ഖജാൻജി),പി.എസ്.ഉണ്ണികൃഷ്ണൻ, വി.ഹരികുമാർ, കെ.വി.ശിവപ്രസാദ്, സാജു.എസ്, ബാലു ജസ്റ്റിൻ സക്റിയ, കോമളവല്ലി.എ, ബീനാ ജോൺ(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |