കുളത്തൂർ : ആഗസ്റ്റ് 17 ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കുന്ന കോലത്തുകര ശാഖാ മന്ദിര വാർഷിക ആഘോഷം വിജയിപ്പിക്കുന്നതിന് യൂണിയൻ വിളിച്ചു ചേർത്ത കുളത്തൂർ മേഖലയിലെ ശാഖകളുടെ സംയുക്ത യോഗം യൂണിയൻ സെക്രട്ടറി ആലുവിള അജിത് ഉദ്ഘാടനം ചെയ്തു. രമേശൻ തെക്കേയറ്റം അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി 5 ശാഖകളെ ഉൾപ്പെടുത്തി കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. കുന്നത്തോട് ശാഖാ സെക്രട്ടറി രമേശൻ തെക്കേയറ്റം ചെയർമാനും കോലത്തുകര ശാഖാ സെക്രട്ടറി പ്രമോദ് കൺവീനറുമാണ്. വടക്കുംഭാഗം ശാഖാ പ്രസിഡന്റ് മധുസൂദനൻ, കല്ലിംഗൽ ശാഖാ പ്രസിഡന്റ് സുനിൽകുമാർ,ശാഖാ സെക്രട്ടറി ഉദയകുമാർ, കിഴക്കുംകര ശാഖാ പ്രസിഡന്റ് സത്യനേശൻ, സെക്രട്ടറി അനിൽകുമാർ,കോലത്തുകര മോഹനൻ,കുന്നത്തോട് ശാഖാ പ്രസിഡന്റ് കാട്ടിൽചന്ദ്രൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |