SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.11 PM IST

നീലയുടെ നിറഭേദങ്ങൾ കൊണ്ട് പ്രകൃതിയെ വരയ്‌ക്കുമ്പോൾ

തിരുവനന്തപുരം: 'നീലയുടെ നിറഭേദങ്ങൾ - പ്രകൃതിയും അനന്തതയും" എന്ന പേരിൽ ചിത്രകാരൻ ആദർശ് വരച്ച ചിത്രങ്ങളുടെ പ്രദർശനം നേപ്പിയർ മ്യൂസിയം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മൂന്ന് ദിവസം നീളുന്ന പ്രദർശനം ആഗസ്റ്റ് 8ന് സമാപിക്കും. കെ.എഫ്.സി ഡെപ്യൂട്ടി ജനറൽ മാനേജർ കൂടിയായ ആദർശ് ഒഴിവുസമയങ്ങളിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ശാന്തതയും സമാധാനവും ചിട്ടയുള്ളതും സുരക്ഷിതവുമായ വികാരങ്ങളെ മനസിലേക്ക് കൊണ്ടുവരുന്ന നിറക്കൂട്ടായതുകൊണ്ടാണ് കലാസൃഷ്ടികൾക്ക് നീല തിരഞ്ഞെടുത്തതെന്ന് ആദർശ് പറയുന്നു. കടലിൽ നീലാകാശത്തേക്ക് നോക്കി പ്രതീക്ഷയോടെ നിൽക്കുന്ന വഞ്ചിക്കാരനും,​ പ്രക്ഷുബ്ദ്ധതകൾക്കുമപ്പുറം തീരത്തെ നോക്കിക്കിടക്കുന്ന ശാന്തയായ നീലസാഗരവും, നീലാകാശത്തിന്റെ ചുവട്ടിൽ ചാറ്റൽ മഴയ്ക്കിടെ ഒരുകുടക്കീഴിൽ നടക്കുന്ന കമിതാക്കളും കലാസ്വാദകരെ ആകർഷിക്കുന്നവയാണ്. ചിത്രപ്രദർശനം വൈകിട്ട് 4ന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ ബി.ഡി. ദത്തൻ,​ ജോർജ് ഫെ‍ർണാണ്ടസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാവിലെ 11 മുതൽ രാത്രി 7 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ആദർശിന്റെ ഭാര്യ ബിന്ദുവിന്റെ 'ദി വൺ ഇന്ത്യ ആർട്ട് " എന്ന യൂട്യൂബ് ചാനലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.