കാസർകോട്: ബ്രൗൺഷുഗറുമായി നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ സി.എച്ച് റഫീഖിനെ(42)യാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മാങ്ങാട്ട് വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 0.143 ഗ്രാം ബ്രൗൺഷുഗറുമായി റഫീഖ് പിടിയിലായത്. സി.ഐക്ക് പുറമെ എസ്.ഐ ശരത് സോമൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഹിതേഷ്, സുഭാഷ്, സക്കറിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കഞ്ചാവുമായി പിടിയിലായതിന് റഫീഖിനെതിരെ ആദൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റഫീഖ് വാറണ്ട് പ്രതിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |