തിരുവനന്തപുരം: അന്താരാഷ്ട്ര ആദിവാസി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 9ന് വൈകിട്ട് 5ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 9 മുതൽ 15 വരെ ഒരാഴ്ചക്കാലത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.
ദേശീയ പുരസ്കാരം നേടിയ ഗായിക നഞ്ചമ്മയെ മുഖ്യമന്ത്രി ആദരിക്കും. പട്ടികവർഗ വികസനവകുപ്പിന്റെ വിവിധ പദ്ധതികൾ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ നിർവഹിക്കും. നാടൻപാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |