നാഗർകോവിൽ : കുളച്ചലിൽ 12 കോടി രൂപ വില വരുന്ന 12കിലോ ആംബർഗ്രീസു (തിമിംഗില ദഹനാവശിഷ്ടം) മായി അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയമാർത്താണ്ഡം സ്വദേശി ബിബിൻ (32), അരവിന്ദ് (26), ഡാനിയേൽ (21), ജെനിത് (31), അജിത് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സനൽകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.കുളച്ചലിൽ ആംബർഗ്രീസ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |