മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ചുപേർ മലപ്പുറം പൊലീസിന്റെ പിടിയിലായി. കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയംപുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ അഫ്ലാഹ് (18) എന്നിവരും പ്രായപൂർത്തിയാവാത്ത രണ്ടുപേരെയും ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളിൽ നിന്ന് നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. മോഷണം നടത്തിയതിന് ശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |