പാലാ: അയൽവാസിയെ ആക്രമിച്ച് രണ്ടു കൈയ്യും അടിച്ചൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഭരണങ്ങാനം ചൂണ്ടച്ചേരി പല്ലാട്ട് രതീഷ് (42)നെയാണ് പാലാ സി.ഐ. കെ. പി. ടോംസണും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം അയൽവാസിയായ ചൂണ്ടച്ചേരി മുതുപേഴാത്തുങ്കൽ വീട്ടിൽ റിൻസ് ജോണിനെയാണ് ആക്രമിച്ചത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളും മുൻവൈരാഗ്യവും നിലവിലുണ്ടായിരുന്നു.
ബൈക്കിന്റെ ക്രാഷ് ഗാർഡ് ഉപയോഗിച്ചാണ് രതീഷ്, റിൻസ് ജോണിനെ ആക്രമിച്ചത്. ആക്രമണത്തിൽ റിൻസിന്റെ രണ്ട് കൈകൾക്കും സാരമായ പരിക്കുപറ്റി. പ്രതിയെ ഇടുക്കി കാഞ്ഞാറിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |