വടകര: വടകരയിൽ ജയിൽ ചാടിയ റിമാന്റ് പ്രതി പിടിയിലായി. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി മീത്തൽ ഫഹദ് (25)നെയാഞ്ഞ വടകര റയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 10 ന് നാല് മണിയോടെ ജയിൽ ശുചി മുറിയുടെ വെന്റിലേറ്റർ തകത്ത് രക്ഷപ്പെടുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് വാതിൽ തകർത്ത് പരിശോധനയിലാണ് രക്ഷപ്പെട്ട വിവരം അറിഞ്ഞത്. തമിഴ്നാട്ടിലേക്ക് കടന്ന ഫഹദ് തിരിച്ച് വടകരയിലേക്ക് വരുന്നത് മനസിലാക്കിയ അധികൃതർ കാത്തിരുന്ന് പിടിക്കുകയായിരുന്നു. ജൂൺ 7 ന് അഴിയൂർ എക്സൈസ്ചെക്ക് പോസ്റ്റ് പരിസരത്ത് നിന്ന് 6 കിലോ കഞ്ചാവുമയി പിടിയിലായ കേസിലാണ് ഫഹദ് റിമാന്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |