നെയ്യാറ്റിൻകര: യുവകലാസഹിതിയുടെ ഭരണഘടന സംരക്ഷണ വാരാചരണം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിലംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദ്കുമാർ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി എം. ശ്രീകാന്ത്, യുവകലാ സഹിതി മണ്ഡലം പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |