കിളിമാനൂർ: തട്ടത്തുമല കൈലാസം കുന്ന് പി.വി.എൽ.പി.എസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഒ.എസ്. അംബിക എം. എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ചടങ്ങിൽ രണ്ടുവയസുകാരിയുടെ ചികിത്സാ ഫണ്ടിലേയ്ക്ക് സ്കൂൾ നന്മ ക്ലബ് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായം കുട്ടിയുടെ മാതാവ് ആതിരയ്ക്ക് കൈമാറി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്, ബ്ലോക്ക് മെമ്പർ ബിൻഷ ബഷീർ, വാർഡ് മെമ്പർ ഷാജുമോൾ, കെ.ജി. പ്രിൻസ്, എസ്.ബിജു, ജെസീം, പി.ടി.എ പ്രസിഡന്റ് ലിജു, ഷെമീർ ഷൈൻ, വിമൽ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |