തിരുവനന്തപുരം:ശ്രീകാര്യം ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് തിരുവനന്തപുരം സബർബന്റെ സഹകരണത്തോടെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി തരിശുനില പച്ചക്കറി കൃഷി 50 സെന്റിൽ ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ഇടവക്കോട് വാർഡ് കൗൺസിലർ എൽ.എസ്.സാജു നിർവഹിച്ചു.ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ.സി.ബോസ്.അദ്ധ്യക്ഷത വഹിച്ചു.റോട്ടറി ക്ലബ് പ്രസിഡന്റ് അജിത് ബാബു മുഖ്യ പ്രഭാഷണം നടത്തി.അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ,റോട്ടറി ക്ലബ് സെക്രട്ടറി സന്തോഷ് മിത്ര,ആൽബർട്ട് അലക്സ്,ഉള്ളൂർ കൃഷിഭവൻ ഉദ്യോഗസ്ഥനായ സുരേഷ് കുമാർ,മനോഹരൻ നായർ, ജി.രാമകൃഷ്ണൻ,കെ.ചന്ദ്രശേഖരൻ നായർ,കെ.പി.ജേക്കബ് ,ജി.രാമൻ നായർ,ജി.എൽ.വത്സല തുടങ്ങിയവർ പങ്കെടുത്തു.മികച്ച ജൈവ കർഷകനായ ജി .മഹേഷിനെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |