തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം കോൺഗ്രസ് പൗണ്ട്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുളത്തൂർ എസ്.എൻ.ഡി.പി ഹാളിൽ സാഹിത്യകാരൻ നെടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.എസ്. സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി അംഗം ആറ്റിപ്ര അനിൽ, ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ബ്ളോക്ക് പ്രസിഡന്റ് അണ്ടൂർക്കോണം സനൽ, ഡി.സി.സി മെമ്പർമാരായ അഡ്വ. കുഴിവിള ചന്ദ്രൻ, അഡ്വ. ജഹാംഗീർ, കുളത്തൂർ അജയൻ, സുശീല, പാങ്ങപ്പാറ അശോകൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |