SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.32 PM IST

ആഗോള വിശ്വകർമ്മ ഉച്ചകോടി, സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ സെപ്‌തംബർ 17ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്താനുദ്ദേശിക്കുന്ന ആഗോള വിശ്വകർമ്മ ഉച്ചകോടിക്കുള്ള സ്വാഗതസംഘ രൂപീകരിച്ചു. ചെയർമാൻ ഡോ.ബി രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ കെ.കെ. ചന്ദ്രൻ ആഗോള വിശ്വകർമ്മ ഉച്ചകോടിയുടെ പ്രസക്തി വിശദീകരിച്ചു.ഐക്യ വേദിയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഘടക സംഘടനകളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഉൾക്കൊള്ളിച്ച് 101 പേർ ഉൾകൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ചു. പരിപാടിയുടെ ജനറൽ കൺവീനർ: ഷാബു സുകുമാരൻ, ഫിനാൻസ് കൺവീനർ: തൃശൂർ രാജൻ, പബ്ലിസിറ്റി കൺവീനർ: സുനിൽ പത്തനംതിട്ട, ഫുഡ് ആൻഡ് അക്കോമഡേഷൻ കൺവീനർ: ഷാജി നേമം, റിസപ്ഷൻ ആൻഡ് വോളന്റിയർ കൺവീനർ: വിജയകുമാർ മേൽ വെട്ടൂർ എന്നിവരെ തിരഞ്ഞെടുത്തു. സെപ്‌തംബർ പതിനേഴാം തീയതി രാവിലെ 9 മണി മുതൽ തുടങ്ങുന്ന പരിപാടിയിൽ 'വിശ്വകർമ്മ സംഘടനകളും ഏകീകരണവും', 'വിശ്വകർമ്മജരുടെ വിദ്യാഭ്യാസ തൊഴിൽ മണ്ഡലങ്ങൾ-പ്രശ്നങ്ങളും പ്രതിവിധികളും', 'പ്രവാസികളായ വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ ' എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് 4ന് പൊതുസമ്മേളനവും 7ന് മെഗാഷോയും നടക്കും. വിശ്വകർമ്മജരുടെ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന എക്സിബിഷനും ഇതോടൊപ്പം ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.