SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.32 AM IST

ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കൽ ചടങ്ങ് നടന്നു

തിരുവനന്തപുരം:ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28 ന് ആരംഭിക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കൽ ചടങ്ങ് നടന്നു. പുളിമൂട് അംബുജവിലാസം റോഡിൽ നടന്ന ചടങ്ങ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി . ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മുഖ്യ കാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആഘോഷകമ്മിറ്റി ചെയർമാൻ എസ്.എൻ രഘുചന്ദ്രൻനായർ ഭാരവാഹികളായ ദിനേശ് പണിക്കർ, ജോൺസൺ ജോസഫ്, രാജശേഖരൻ നായർ ഉദയസമുദ്ര, അഡ്വ: സതീഷ്‌കുമാർ, കിളിമാനൂർ ചന്ദ്രബാബു, ചൂഴാൽ നിർമ്മലൻ,ശിവജി ജഗന്നാഥൻ,സലിം മാറ്റപ്പള്ളി, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ, കല്ലിയൂർ ശശി, ജയശ്രീ ഗോപാലകൃഷ്ണൻ, ശ്രീകുമാർ ചന്ദ്ര പ്രസ്, വെൺപകൽ രാമചന്ദ്രൻ, അനിൽ ഗോപാലൻ, പ്രസാദ് ഇടപ്പഴിഞ്ഞി,എം.എൽ. ഉണ്ണികഷ്ണൻ, ബാജി ഗോവിന്ദൻ, അനന്തപുരി മണികണ്ഠൻ, മോഹൻകുമാർനായർ,കെ.ബാഹുലേയൻ നായർ, മണക്കാട് രാമചന്ദ്രൻ, കെ.പി. നായർ തുടങ്ങിയവർ പങ്കെടുത്തു. മിഴിതുറക്കൽ ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക പൂജയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.