കല്ലമ്പലം: കെ.ടി.സി.ടി സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് സെമിനാർ നടത്തി. പ്രിൻസിപ്പൽ ഓണമ്പള്ളി അബ്ദുൾ സത്താർ മൗലവി ഉദ്ഘാടനം ചെയ്തു. കൺവീനർ ജെ.ബി. നവാസ് മൗലവി അദ്ധ്യക്ഷനായി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന ചർച്ചയിൽ 50ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ.പി.ജെ. നഹാസ്, റഫീഖ് മൗലവി, അസിം മൗലവി, സിറാജുദ്ദീൻ മൗലവി, ഇ.ഫസിലുദ്ദീൻ, എ.എം. റഹിം, എ. ഷാഹുദ്ദീൻ, മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |