ആറ്റിങ്ങൽ: കുട്ടികളോടും സ്ത്രീകളോടും അശ്ലീലം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത ആൾ പൊലീസ് പിടിയിൽ. സ്കൂളിൽ നിന്ന് വീട്ടിൽ പോകുന്ന കുട്ടികളോട് സ്കൂട്ടറിൽ എത്തി അശ്ളീല പരാമർശം നടത്തുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കിഴുവിലം വില്ലേജിൽ മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം തൈക്കൂട്ടത്തിൽ വീട്ടിൽ കുമാറിനെയാണ് (55) പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരമായി സ്ത്രീകളോടും കുട്ടികളോടും അതിക്രമം കാണിക്കുന്ന ആളാണ് ഇയാൾ.ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ പ്രതാപ ചന്ദ്രന്റെയും എസ്.ഐ സെന്തിൽ കുമാറിന്റെയും നേതൃത്വത്തിൽ 23ന് ആറ്റിങ്ങൽ മാർക്കറ്റ് റോഡിന് സമീപം വച്ചായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |