SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.56 PM IST

അയ്യങ്കാളിയുടെ ജന്മദിനാഘോഷവും പ്രതിനിധി സമ്മേളനവും

a

തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റിന്റെ (എൻ.ഡി.എസ്.എം) ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനാഘോഷവും പ്രതിനിധി സമ്മേളനവും സംഘടിപ്പിക്കും.27ന് രാവിലെ 10ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ജന്മദിന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ മുഖ്യപ്രഭാഷണം നടത്തും. ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മ, വീണ വൈഗ, കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയമ്മ, പുരാണപാരായണ പാരംഗത ശോഭന പേയാട്, കുമാരൻ വൈദ്യൻ കണ്ണൂർ, സംവിധായകൻ മോഡി രാജേഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ എം.എൽ.എമാരായ പി. ശശി, എം. വിൻസെന്റ്, വി.കെ. പ്രശാന്ത്, സി.ആർ. മഹേഷ്, ഒ.എസ്. അംബിക, മുൻ പട്ടികജാതി/വർഗ ഡയറക്ടറും കൃഷിവകുപ്പ് സെക്രട്ടറിയുമായിരുന്ന എസ്.സുകുമാരൻ, കേരള സർവകലാശാല മുൻ പ്രോ വൈസ്ചാൻസലർ ഡോ. എൻ. വീരമണികണ്ഠൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.