കോലഞ്ചേരി: ജോലിക്ക് നില്ക്കുന്ന വീടുകളിൽ നിന്നും സ്വർണം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ആരക്കുഴ പെരുമ്പല്ലൂർ മാനിക്കൽ ആശ(41)യെ യാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോലഞ്ചേരി സ്വദേശികളായ അഭിഭാഷകനായ തോപ്പിൽ ചാൾസ് ടി. ഡേവിഡ്, വട്ടവേലിൽ ബെന്നി എന്നിവരുടെ വീടുകളിൽ നിന്നാണ് സ്വർണം കവർന്നത്. ബെന്നിയുടെ വീട്ടിൽ നിന് ഒമ്പതും ചാൾസിന്റെ വീട്ടിൽ നിന്നും പതിമൂന്നും പവൻ കവർന്നിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വില്ക്കുകയും പണയം വയ്ക്കുകയും ചെയ്തു. സംഭവശേഷം ഒളിവിൽ പോയ ഇവരെ ഇടുക്കി ബൈസൺവാലിയിൽ നിന്നുമാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ജി. അജയ് നാഥ്, സബ് ഇൻസ്പെക്ടർമാരായ പി.കെ. സുരേഷ്, രമേശൻ, കെ. സജീവ് എ.എസ്.ഐമാരായ ജി. സജീവ്, മനോജ് കുമാർ, എസ്.സി.പി. ഒമാരായ ജിഷ മാധവൻ, ബിജി ജോൺ, ചന്ദ്രബോസ്, ദിനിൽ ദാമോധരൻ, അഖിൽ, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |