തിരുവനന്തപുരം:ഹയർസെക്കൻഡറി ജൂനിയർ അദ്ധ്യാപക സ്ഥാനക്കയറ്റം നടപ്പിലാക്കുക,ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക,നാലു ഗഡു ക്ഷാമ ക്ഷാമബത്ത കുടിശിക ലീവ് സറണ്ടർ ആനുകൂല്യവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) നടത്തിയ സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്,എച്ച്.എസ്.എസ്.ടി.എ ജനറൽ സെക്രട്ടറി അനിൽ എം.ജോർജ്,അസോസിയേറ്റ് ജനറൽ സെക്രട്ടറി ആയിര സുനിൽ കുമാർ, സംസ്ഥാന പ്രസിഡന്റ് കെ.ആർ. മണികണ്ഠൻ,ട്രഷറർ ഡോ.എസ്.എൻ.മഹേഷ് ബാബു,സെറ്റോ ചെയർമാൻ ചവറ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |