SignIn
Kerala Kaumudi Online
Thursday, 25 April 2024 4.03 AM IST

സി-സ്റ്റെഡ് ജീവനക്കാരുടെ പട്ടിണി സമരം ഇന്ന്

തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന സി-സ്റ്റെഡ് സ്ഥാപനം 2020ൽ പിരിച്ചുവിട്ടതിനെത്തുടർന്ന് തൊഴിൽരഹിതരായ ജീവനക്കാർ പട്ടിണി സമരം നടത്തും.ഇന്ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ സി-സ്റ്റെഡ് എംപ്ലോയീസ് പ്രൊട്ടക്ഷൻ യൂണിയൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടിണി സമരം ജോബ് മൈക്കിൾ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.പിരിച്ചുവിട്ട ജീവനക്കാരെ തത്തുല്യ അനുകുല്യങ്ങളോട് കൂടി മറ്റ് സർക്കാർ വകുപ്പുകളിലേയ്ക്ക് മാറ്റി നിയമിക്കുകയോ അർഹമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നും യൂണിയൻ പ്രസിഡന്റ് പ്രൊഫ.കെ.ഐ.ആന്റണി പറഞ്ഞു.വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എൻ.എം.മാത്തുക്കുട്ടി, ഗോപി മാധവൻ, രാജേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.