തിരുവനന്തപുരം:ബി.എസ്.എൻ.എൽ മണക്കാട് ഡിവിഷൻ ഉപഭോക്തൃസേവന കേന്ദ്രത്തിൽ ഇന്ന് ഒാണാഘോഷം നടത്തും.രാവിലെ പത്തുമുതൽ അത്തപ്പൂക്കളം,ജീവനക്കാരുടേയും കുടുംബാംഗങ്ങളുടെയും വിവിധ കലാകായിക പരിപാടികൾ, മഹാനറുക്കെടുപ്പ് തുടങ്ങിയവ അരങ്ങേറും. ജീവനക്കാർ ഒരുക്കുന്ന അത്തപ്പൂക്കളത്തിൽ രാവിലെ 10ന് ബി.എസ്.എൻ.എൽ മണക്കാട് അസി. ജനറൽ മാനേജർ എസ്.സജീവ് കുമാർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. മണക്കാട് ഉപഭോക്തൃ സേവന കേന്ദ്രം ഇൻ-ചാർജ് ദിവ്യ വി.നാഥ് അദ്ധ്യക്ഷത വഹിക്കും.ഓണഘോഷ കമ്മിറ്റി കൺവീനർ എസ്. ജയലക്ഷ്മി സ്വാഗതമാശംസിക്കും.10.30ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികൾ,ഉച്ചയ്ക്ക് ഒന്നിന് ഓണസദ്യ.വൈകിട്ട് 4ന് മഹാനറുക്കെടുപ്പും നടക്കും.ഓണാഘോഷ കമ്മിറ്റി ചെയർമാൻ വി.പി.ശിവകുമാർ,എസ്.റെനി,ജെ.സി.പ്രസാദ്,ജി.ശിശുപാലൻ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |