SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

വീട്ടിലിരുന്നുണ്ണാം 'ന്യൂ-ജെൻ' ഓണസദ്യ വി​ളമ്പും ഹോട്ടലുകൾ

തിരുവനന്തപുരം: തിരുവോണത്തിന് വയറ് നിറയ്‌ക്കാൻ 'വമ്പൻ"ഓണസദ്യ വിളമ്പാനുള്ള ഒരുക്കത്തിലാണ് തലസ്ഥാനത്തെ ഭക്ഷണശാലകൾ. ഇത്തവണ ഹോട്ടലുകളിൽ ഓണസദ്യയ്‌ക്ക് പായസമുൾപ്പെടെ മുപ്പതോളം വിഭവങ്ങളുണ്ട്. നല്ല ഒന്നാന്തരം സദ്യ വീട്ടി​ൽ വി​ളമ്പാൻ ഹോട്ടലുകൾ തയ്യാറായിക്കഴിഞ്ഞു. ഓണനാളിൽ കുടുംബസമേതം രുചിയേറും സദ്യ ഉണ്ണാനും നഗരം ചുറ്റാനും ആഗ്രഹിക്കുന്നവർക്ക് മനസ്സ് നിറയുംവിധമാണ് ഹോട്ടലുകളിൽ സദ്യവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. വീട്ടിലെ ഓണം എന്ന സങ്കൽപ്പം നഷ്ടമാകാതെ തന്നെ വി​ഭവസമൃദ്ധമായ സദ്യ നി​റച്ചുണ്ണാം.

പൊന്നോണസദ്യയ്‌ക്ക് പൊന്നും വില
അത്തം മുതൽ പത്ത് നാൾ വരെയും ഒന്നാം ഓണം മുതൽ നാലാം ഓണം വരെയും ഓണസദ്യ വിളമ്പുന്ന റെസ്റ്റോറന്റുകളുണ്ട്. അതിനാൽ തന്നെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി നിരവധി ഓർഡറുകളാണ് റെസ്റ്റോറന്റുകളെ തേടിയെത്തുന്നത്. സദ്യ ഒന്നിന് 300 രൂപമുതലാണ്. വിഭവങ്ങളുടെ എണ്ണവും മറ്റും അനുസരിച്ച് ഓണസദ്യയ്‌ക്ക് വില 500 രൂപയിലധികമാവും. പാളയത്തെ പ്രധാന സസ്യ ഭക്ഷണശാലകളിൽ ഒന്നായ ബേക്കറി ജംഗ്‌ഷനിലെ മദേഴ്സ് വെജ് പ്ലാസയിൽ തിരുവോണനാളിൽ 27 വിഭവങ്ങളും കടല, പരിപ്പ്, സേമിയ, അട, പാൽപായസം എന്നിങ്ങനെ അഞ്ചിനം പായസങ്ങളും ഉൾപ്പെട്ട ഓണസദ്യയ്‌ക്ക് വില 575 രൂപയാണ്. രണ്ടുപേർക്ക്- 1150 രൂപ , അഞ്ചുപേർക്ക്- 2910 രൂപ എന്നിങ്ങനെയാണ് വില.

മറ്റുദിവസങ്ങളിൽ രണ്ടിനം പായസവും ഇരുപതോളം വിഭവങ്ങളും സദ്യയ്‌ക്കുണ്ട്. ഒരുസമയം നൂറോളം പേർക്ക് ഇവിടിരുന്ന് സദ്യ കഴിക്കാം. ദിവസേന അഞ്ഞൂറിലധികം പേർ സദ്യ കഴിക്കാൻ ഇവിടെത്തും. ഓണസദ്യ വീട്ടിൽ കൊണ്ടെത്തിക്കുന്നതും വന്നു വാങ്ങാവുന്നതുമായ സൗകര്യവുമുണ്ട്. സ്റ്റാച്യുവിലെ അന്നമയം റെസ്റ്റാറന്റിൽ രണ്ടിനം പായസവും 27 വിഭവങ്ങളുമുള്ള സദ്യയ്‌ക്ക് 299 രൂപയാണ് വില. പാഴ്സലിന് 350 രൂപയും. 6,7,8 തീയതികളിലാണ് ഇവിടെ ഓണസദ്യ ലഭിക്കുന്നത്. ഒരേസമയം നൂറുപേർക്ക് ഇവിടിരുന്ന് സദ്യ ആസ്വദിക്കാം. ഹോം ഡെലിവറിക്ക് പകരം ടേക്ക് എവേ സൗകര്യവുമുണ്ട്.

ഹോട്ടൽമുറ്റത്ത് ഓണത്തിന്റെ ആവേശമുണർത്താൻ ഊഞ്ഞാലും മാവേലിയും ഒരുക്കി​യി​രി​ക്കുകയാണ് ക്യൂ-നൈൻ റെസ്റ്റോറന്റ്. ഇരുപത്തഞ്ചോളം വിഭവങ്ങളടങ്ങിയ സദ്യ ഇരുന്നുകഴിക്കാൻ 299 രൂപയും പാഴ്സലിന് 440 രൂപയുമാണ് വില. തിരുവോണദിനവും ‌ഡൈൻ-ഇൻ ലഭ്യമാണ്. രാവിലെ 10.30 മുതൽ റെസ്റ്റോറന്റുകളിൽ ഡെലിവറി തുടങ്ങും. ഹോട്ടലുകളിൽ നേരിട്ടെത്തിയോ ഓൺലൈൻ ഭക്ഷണ ആപ്പുകളായ സ്വിഗ്വി​, സൊമാറ്റോ എന്നിവ വഴിയോ ഹോട്ടലുകളിൽ നിന്ന് ഓണസദ്യ വീട്ടിലെത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.