തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ 168ാമത് ശ്രീനാരായണഗുരുദേവ ജയന്തിയുടെയും ഓണാഘോഷങ്ങളുടെയും ഭാഗമായി ഉള്ളൂർ ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെയുള്ള റോഡിന് ഇരുവശങ്ങളിലുമായുള്ള ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം ചേന്തി റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ഡി. ഫിലിപ്പ് നിർവഹിച്ചു.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം രക്ഷാധികാരി ചേന്തി അനിൽ, പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, സെക്രട്ടറി ടി. ശശിധരൻ കോൺട്രാക്ടർ, ട്രഷറർ എസ്. സനൽ കുമാർ, മറ്റ് ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |