തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് 10ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്യും. മൈക്രോ യൂണിറ്റ് അംഗങ്ങൾക്കും ക്ഷേമപെൻഷൻകാർക്കും പ്രതിമാസ പെൻഷനും ഓണക്കോടിയും യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ് വിതരണം ചെയ്യും. ശാഖാ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എസ്. മോഹനൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എൻ. ബിനു, ഭാരത് സേവക് ആൾ ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ബി.എസ് ബാലചന്ദ്രൻ, യൂണിയൻ കൗൺസിലർ ആർ. സോമസുന്ദരം, വൈസ് പ്രസിഡന്റ് പി. ജയൻ, ശാഖാ ജോയിന്റ് സെക്രട്ടറി സി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |