SignIn
Kerala Kaumudi Online
Friday, 19 April 2024 12.16 AM IST

ഓണത്തിരക്കിനിടെ ജുവലറിയിൽ നിന്ന് മൂന്നു പവന്റെ മാല കവർന്നു

mala-moshanam

പാറശാല: ഓണത്തിരക്കിനിടെ ആഭരണം വാങ്ങാനെത്തിയ സ്ത്രീകൾ ജുവലറിയിൽ നിന്ന് 3 പവന്റെ മാലയുമായി കടന്നു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിലെ ഒരു ജുവലറിയിൽ ഇന്നലെ ഉച്ചയ്ക്കാണ് കവർച്ച നടന്നത്. കമ്മൽ വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ട് സ്ത്രീകൾ കടയിലെ ജീവനക്കാരനോട് കമ്മൽ ആവശ്യപ്പെട്ടു. കമ്മൽ എടുക്കാനായി ജീവനക്കാരൻ തിരിഞ്ഞതിനിടെ മറ്റൊരു സ്ത്രീ കൂടിയെത്തി. മൂന്ന് പേരുമായി ആഭരണങ്ങൾ തിരയുന്നതിനിടെ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാതെ ഷെൽഫിൽ നിന്നെടുത്ത മൂന്ന് പവന്റെ മാലയുമായി കടക്കുകയായിരുന്നു. സ്ത്രീകൾ കടയിൽ നിന്ന് പോയതിനെ തുടർന്നാണ് മാല നഷ്ടപ്പെട്ട കാര്യം ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പാറശാല ബസ്‌ സ്റ്റാൻഡിലും പരിസരങ്ങളിലും എത്തി തിരക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പാറശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിച്ചിരുന്ന ഇവർ തമിഴ്‌നാട്ടിൽ നിന്നുള്ള കവർച്ചാ സംഘത്തിലെ അംഗങ്ങളാവാമെന്നാണ് പൊലീസിന്റെ നിഗമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.