SignIn
Kerala Kaumudi Online
Friday, 19 April 2024 2.11 PM IST

എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ കലോത്സവം

തിരുവനന്തപുരം:പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ കലോത്സവം സംഘടിപ്പിക്കും.തിരുവനന്തപുരത്ത് പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ 19 മുതൽ 22 വരെയാണ് കലോത്സവം.19ന് വൈകിട്ട് 5.30ന് അടൂർ ഗോപാലകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും.എൻ.കൃഷ്ണപിള്ളയുടെ ഗുരുശ്രേഷ്ഠർ, ബാലസാഹിത്യകൃതികൾ-പഠനങ്ങൾ, കത്തുകൾ സ്നേഹമുദ്രകൾ, ദേവീമാഹാത്മ്യം വ്യാഖ്യാനം എന്നീ ഗ്രന്ഥങ്ങൾ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ മീരാറാണിക്ക് നൽകി പ്രകാശനവും ചെയ്യും. അനന്തപുരം രവി അദ്ധ്യക്ഷത വഹിക്കും.ഡോ.എഴുമറ്റൂർ രാജരാജവർമ്മ,ഡോ.വിനീത.വി.എൻ, എസ്.ഗോപിനാഥ്, ഡോ.സി.ഉദയകല,ജി.വിജയകുമാർ, ജി.ശ്രീറാം,ബി.സനിൽകുമാർ എന്നിവർ പങ്കെടുക്കും.20ന് രാവിലെ 10.30ന് പ്രാഫ.എൻ.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല പഠനഗവേഷണകേന്ദ്രത്തിന്റെയും സാഹിതീസഖ്യത്തിന്റെയും വാർഷിക സമ്മേളനം ടി.പി.ശാസ്തമംഗലം ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10.30ന് നന്ദനം ബാലവേദിയുടെ വാർഷിക സമ്മേളനം ലീലാ പണിക്കർ ഉദ്ഘാടനം ചെയ്യും.സമാപനദിനം രാവിലെ 10.30ന് നടക്കുന്ന കാവ്യസംഗീതിക ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്യും.5.30ന് എൻ.കൃഷ്ണപിള്ളയുടെ 106ാം ജന്മവാർഷിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.എൻ. കൃഷ്ണപിള്ള നാടകവേദിയുടെ 15ാം വാർഷികം എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, ഡോ.ബി.വി.സത്യനാരായണ ഭട്ട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.