തിരുവനന്തപുരം: തലനാരിഴയ്ക്കാണ് ആ പെൺകുട്ടിക്ക് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി അകന്നുപോയത്. പഴവങ്ങാടിയിലെ ഭഗവതി ഏജൻസിയിൽ ടിക്കറ്റ് പ്രദർശിപ്പിക്കുന്ന റാക്കിൽ നിന്നും പെൺകുട്ടി ഒന്നാം സമ്മാനമടിച്ച ടി.ജെ 750605 നമ്പർ ടിക്കറ്റ് എടുത്തു നോക്കിയശേഷം അത് തിരികെ വച്ച് അതിന് സമീപത്തിരുന്ന മറ്റൊരു ടിക്കറ്റ് വാങ്ങി പോകുകയായിരുന്നു. ആ പെൺകുട്ടി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സി.സി ടിവി ഉൾപ്പെടെ പരിശോധിച്ചിട്ടും പെൺകുട്ടിയുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്ന് ഏജൻസിയിലെ ജീവനക്കാർ പറയുന്നു. ആ ടിക്കറ്റ് എടുത്തുനോക്കിയത് ആ പെൺകുട്ടി മാത്രമാണ്. പിന്നീടാണ് ആ ടിക്കറ്റ് സമ്മാനം ലഭിച്ച ശ്രീവരാഹം സ്വദേശി അനൂപ് എടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |