SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.04 AM IST

കാക്കനാട് വാഹനമോഷണം: പ്രതി പിടിയിൽ

തൃക്കാക്കര: കാക്കനാട് വാഹനമോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശി പഴയിടത്ത് വീട്ടിൽ അൽത്താഫിനെയാണ് (21) തൃക്കാക്കര പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 13 നായിരുന്നു സംഭവം. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് കാക്കനാട് വാഴക്കാലവച്ച് തകരാറിലായി. സമീപത്തെ വർക്ക്‌ഷോപ്പിൽ കാണിച്ചപ്പോൾ ശരിയാക്കാൻ 20,000 രൂപയോളം വരുമെന്ന് വർക്ക്ഷോപ്പുകാരൻ പറഞ്ഞു. വാഹനം അവിടെ ഏൽപ്പിച്ചശേഷം രാത്രി നടക്കുന്നതിനിടെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ റോഡിൽ വീടിന്റെ കാർപോർച്ചിൽ ഇരിക്കുകയായിരുന്ന യമഹ ബൈക്കിൽ പ്രതിയുടെ വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് തിരിച്ചപ്പോൾ വാഹനം സ്റ്റാർട്ടായി. തുടർന്ന് വാഹനവുമായി കടന്നുകളയുകയായിരുന്നു. സി.ഐ ആർ. ഷാബു, എസ്.ഐമാരായ റോയ് കെ. പൊന്നൂസ്, എ.എസ്.ഐമാരായ ഗിരീഷ്, ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.