തിരുവനന്തപുരം:മാരിടൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക് ലായേഴ്സ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷവും മാരിടൈം ദിനാഘോഷവും നാളെ വൈകിട്ട് 3ന് പ്രസ്ക്ലബ് ഹാളിൽ നടക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. മാരിടൈം,കസ്റ്റംസ്,ഇന്റർനാഷണൽ ട്രേഡ് രംഗങ്ങളിൽ വിവിധ കോഴ്സുകൾ തുടങ്ങുന്നതിന് എംക്ലാറ്റ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് ചടങ്ങിൽ മന്ത്രിക്ക് കൈമാറും. എംക്ലാറ്റ് സെക്രട്ടറി അഡ്വ. കെ.ജെ.തോമസ് കല്ലംമ്പള്ളി രചിച്ച കടലും കപ്പലും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ളയ്ക്ക് നൽകിക്കൊണ്ട് മന്ത്രി നിർവഹിക്കും. എംക്ലാറ്റ് പ്രസിഡന്റ് അഡ്വ.പരവൂർ ശശിധരൻപിള്ള അദ്ധ്യക്ഷനാകും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സി.ഇ.ഒ. ഡോ.ജയകുമാർ,അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സി.ഇ.ഒ.രജേഷ് ഝാ,തിരുവനന്തപുരം ചേമ്പർ ഒഫ് കേമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |