പാറശാല:ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതി പ്രകാരം പാറശാല ഗ്രാമ പഞ്ചായത്തിലെ കോട്ടക്കകം വാർഡിലെ സംരംഭകർക്കും ഹരിതകർമ്മ സേന അംഗങ്ങൾക്കും വേണ്ടി ആരംഭിച്ച വർക്ക് ഷെഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത നിർവഹിച്ചു.വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ശ്രീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വീണ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റ്റി.അനിതാ റാണി, മെമ്പർമാരായ എം. സുനിൽ, അനിത,ഓവർസിയർ സുധ,സർളിൻ,ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എ.വി.അജിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ഓമന സ്വാഗതവും സുലോചന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |